Indiayathra
Subscribe
malayalam section Inbox

പനച്ചിക്കാട് ദക്ഷിണ മൂകാംബിക നവരാത്രി മഹോത്സവം 2026 ഒക്ടോബർ 7 മുതൽ

0 minutes read

പനച്ചിക്കാട് ദക്ഷിണമൂകാംബിയിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം 2026 ഒക്ടോബർ 7 മുതൽ 21 വരെ ആഘോഷിക്കുകയാണ് (1202 കന്നി 21 മുതൽ തുലാം 4 വരെ). വിഭിന്നവും വിപുലവു മായ സംസ്കാരത്തെ പ്രതിബിംബിപ്പിക്കുന്ന കലകളുടെയും സർഗ്ഗാ ത്മകതയുടെയും അക്ഷരാരംഭത്തിന്റെയും ആത്മസംതൃപ്തിയുടെ യും ആഘോഷമായ നവരാത്രി മഹോത്സവത്തിന് ഒക്ടോബർ 7 രാവിലെ 8 മണിക്ക് ഭദ്രദീപപ്രകാശനം നടക്കുന്നു. സംഗീത, നൃത്ത, വാദ്യകലകളുടെ അരങ്ങേറ്റം, ദേശീയസംഗീതനൃത്തോത്സവം, കഥകളി, ചാക്യാർകൂത്ത്, സംഗീതസരസ്വതി എന്നിങ്ങനെ വിവിധങ്ങ ളായ പരിപാടികൾ കലാമണ്ഡപത്തിൽ അരങ്ങേറുന്നു. ഒക്ടോബർ 18 വൈകിട്ട് 6.30ന് ഗ്രന്ഥമെഴുന്നള്ളത്തും പൂജവയ്പ്പും, 19ന് ദുർഗ്ഗാ ഷ്ടമി, 20ന് മഹാനവമി ദർശനം, ദക്ഷിണമൂകാംബി സംഗീതോത്സവം, 21ന് രാവിലെ 4.00 മണിക്ക് പൂജയെടുപ്പോടുകൂടി വിദ്യാരംഭത്തിനു തുടക്കമാകുന്നു. ക്ഷേത്ര അനുഷ്ഠാനങ്ങൾക്കൊപ്പം വിശേഷാൽ പൂജകളായ മുറജപം, പുരുഷസൂക്‌താർച്ചന, ചക്രാബ്ജ പൂജ, പുഷ്പാഭിഷേകം, നിറമാല, സാരസ്വ തസൂക്താർച്ചന തുടങ്ങിയ പൂജകൾ തന്ത്രി മുഖ്യൻ പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്നു.