തൃപ്രയാറിലെ മീനൂട്ടും പൂജകളും
ഉഷഃപൂജ, എതൃത്ത്പൂജ, പന്തീരടിപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ അഞ്ച് പൂജകളാണ് ഇവിടത്തെ മുഖ്യപൂജകൾ. മൂന്ന് ശീവേലി ദിവസവും നടത്തിവരുന്നു. ഉച്ചശീവേലിക്ക് ആനയെ എഴുന്നള്ളിക്കാറില്ല. വൃശ്ചികം 1 മുതൽ പത്താംമുദയം വരെ ഉച്ചശീവേലിക്ക് പകരം കാഴ്ച ശീവേലി നടത്തിവരുന്നു. അത്താഴശീവേലിക്ക് ദേവഗണങ്ങൾ ഭഗവാനെ അകമ്പടിസേവിക്കുന്നതുകൊണ്ട്...
