ഗുരുവായൂർ ഏകാദശി: ചുറ്റുവിളക്കുകൾ 23 മുതൽ
ചെമ്പൈ സംഗീതോത്സവം നവംബർ ആറ് മുതൽ.
ഗുരുവായൂർ ഏകാദശിയുടെ മുന്നോടിയായി ക്ഷേത്രത്തിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ചുറ്റുവിളക്കുകൾ 23 മുതൽ ആരംഭിക്കും.. വ്യക്തികളും സ്ഥാ പനങ്ങളും സംഘടനകളും പുരാതന-പാരമ്പര്യകു ടുംബങ്ങളും വഴിപാടായി നടത്തുന്നതാണ് ചുറ്റുവിളക്കാഘോഷങ്ങൾ.
ആദ്യത്തെ വിളക്ക് 23-ന് പാലക്കാട് അലനെല്ലൂർ പറമ്പോട്ട് അമ്മിണിഅമ്മയുടെ കുടുംബം വകയാണ്. 24-ന് കനറാ ബാങ്ക്, 25-ന് സ്റ്റേറ്റ് ബാങ്ക്, 26-ന് ക്ഷേത്രം പത്തുകാർ, 27-ന് വ്യാപാരിവിളക്ക്, 28-ന് നാണു എഴുത്തച്ഛൻ വക വിളക്ക് , 29-ന് ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, 30-ന് ഹരേകൃഷ്ണ ട്രാവൽസ്, 31-ന് പോലീസ് വിളക്ക് എന്നിവയാണ് ഒക്ടോബർ മാസത്തെ വിളക്കാഘോഷങ്ങൾ.
നവംബർ ഒന്നിനാണ് നീതിവിളക്ക്. കോടതി വിളക്ക് ഈ വർഷം മുതൽ നീതി വിളക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്.
ജി.ജി. കൃഷ്ണയ്യർ, അയ്യപ്പഭജനസംഘം, തന്ത്രിവിളക്ക്, പോസ്റ്റൽ വിളക്ക്, ദേവസ്വം പെൻഷനേഴ്സ് തുടങ്ങിയ വിളക്കുകൾ പിന്നീടുള്ള ദിവസങ്ങളിൽ നടക്കും.15-ന് കപ്രാട്ട് പാറുക്കുട്ടിഅമ്മയുടെ പേരിലുള്ള വിളക്കോടെയാണ് പാരമ്പര്യവിളക്കുകൾക്ക് ആരംഭം. മാണിക്കത്ത്, നെന്മിനി മന, പുളിക്കിഴെ വാരിയത്ത്, കൊളാടി കുടുംബം എന്നിവയാണ് പാരമ്പര്യവിളക്കുകൾ.
20-നു ഗുരുവായൂർ നാരായണാലയം സങ്കീർത്തന ട്രസ്റ്റ് വക വിളക്കാണ്.
21-നാണ് പ്രശസ്തമായ ഗുരുവായൂർ ഏകാദശി. അന്നു ഗുരുവായൂർ ദേവസ്വംവക വിളക്കാണ്. രണ്ടാഴ്ച നീളുന്ന ചെമ്പൈ സംഗീതോത്സവം നവംബർ ആറിനു മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ തുടങ്ങും.


