Karkkidaka Vavubali 2024, കര്‍ക്കിടക വാവുബലി 2024
Karkkidaka Vavubali 2024
Date: 3rd August 2024
Karkidaka Vavu or Karkidaka Vavu Bali, is a Hindu rituals performed for deceased ancestors. On the day of vavu or Amavasya, people gather on the riverbanks and beaches to offer bali for the ancestors. People believe that the departed souls attain moksha if the ritualistic homage is performed that day.This day is also known as ‘Vavu Bali’ and is held in the month of Karkidakam according to the Malayalam calendar.
നമ്മുടെ മണ്‍മറഞ്ഞ പൂര്‍വ്വികര്‍ക്കായി കര്‍ക്കടക മാസത്തിലെ അമാവാസി ദിവസം ചെയ്യുന്ന ശ്രാദ്ധകര്‍മ്മമാണ് കര്‍ക്കിടക വാവുബലി. പിതാവ്, പിതാമഹന്‍, പ്രപിതാമഹന്‍ ഇങ്ങനെ മൂന്ന് തലമുറകളിലെ പരേതര്‍ക്ക് വേണ്ടിയാണ്് കര്‍ക്കടക വാവ് ബലി ചെയ്യുന്നത്. ബലിയുടെ തലേന്നാള്‍ ഒരുനേരം മാത്രം അരി ആഹാരം കഴിച്ച് ഓരിക്കലെടുത്താണ് കര്‍മ്മം ചെയ്യുന്നത്. കര്‍ക്കടക വാവ് ദിനം പിതൃബലിതര്‍പ്പണത്തിനു അതിപ്രധാനമാണ്. ഈ ദിനത്തില്‍ ബലിതര്‍പ്പണം നടത്തിയാല്‍ നമ്മുടെ പൂര്‍വികരായ പിതൃക്കളുടെ ആത്മാവിനു ശാന്തി ലഭിക്കുമെന്നതാണ് വിശ്വാസം. കര്‍ക്കടക മാസത്തില്‍ ബലി തര്‍പ്പണം നടത്തുന്നത് കൂടുതല്‍ പുണ്യം നല്‍കുന്നു എന്നാണ് വിശ്വാസം. വറുതിയുടെ കാലമാണെങ്കില്‍ പോലും കര്‍ക്കടക മാസം രാമായണ പാരായണത്തിന്റേയും വിശുദ്ധിയുടേയും പുണ്യ മാസമായാണ് കണക്കാക്കുന്നത്.
പിതൃക്കള്‍ക്ക് ഭക്ത്യാദരങ്ങളോടെ പൂജയും ഭക്ഷണവും അര്‍പ്പിക്കുക എന്നതാണ് ബലികൊണ്ട് ഉദ്ദേശിക്കുന്നത്. ചടങ്ങുകള്‍ ചെയ്യുന്നതിനായി മനസ്സും ശരീരവും കര്‍മവും വ്രതത്തിലൂടെ ശുദ്ധീകരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. മത്സ്യം, മാംസം, മദ്യം, പഴകിയ ഭക്ഷണം എന്നിവ ഓരിക്കല്‍ വ്രതം എടുക്കുമ്പോള്‍ കഴിക്കാന്‍ പാടുള്ളതല്ല. 48 മണിക്കൂര്‍ വ്രതം വേണം എന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. തര്‍പ്പണം ചെയ്ത് തുടങ്ങിയാല്‍ തര്‍പ്പണം കഴിയുന്നത് വരെ ഭക്ഷണം കഴിക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ പാടില്ല. ബലിതര്‍പ്പണം കഴിഞ്ഞാല്‍ പിതൃക്കള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കി വിളമ്പുക എന്നതാണ് അടുത്ത ചടങ്ങ്. വിളക്ക് കത്തിച്ച് വെച്ചശേഷം സദ്യ ഇലയിട്ട് ആദ്യം പിതൃക്കള്‍ക്ക് നല്‍കും. അതിനുശേഷമേ വീട്ടുകാര്‍ കഴിക്കുകയുള്ളൂ.