Guruvayur Ekadashi 2024

ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 11ന്, Guruvayur Ekadasi 2024

0 minutes read
54 Views

ഏകാദശി വിളക്കുകള്‍ നവംബര്‍ 11 മുതല്‍

കീര്‍ത്തികേട്ട ഗുരുവായൂര്‍ ഏകാദശി ഉത്സവത്തോടനുബ ന്ധിച്ചുള്ള ഏകാദശിവിളക്കുകള്‍ നവംബര്‍ 11 തിങ്കളാഴ്ച തുടങ്ങും. പുരാതന കുടുംബമായ പാലക്കാട് അലനല്ലുര്‍ പറമ്പോട്ട് അമ്മിണി അമ്മയുടെ വകയാണ് ആദ്യ വിളക്ക്. നെന്‍മിനി കുടുംബത്തിന്റെ ഏക വെളിച്ചെണ്ണ ചുറ്റുവിളക്കും സവിശേഷമായ ഒന്നാണ്.

കുടുംബങ്ങളും വ്യക്തികളും സ്ഥാപനങ്ങളും വഴിപാടായാണ് ഏകാദശി വിളക്കുകള്‍ നടത്തുക. എസ്.ബി.ഐ, പോസ്റ്റല്‍, പൊലീസ് തുടങ്ങിയവയുടെ വിളക്കും നടത്തുന്നു.രാത്രി ശീവേലിക്കു ശേഷം ചുറ്റുവിളക്കുകള്‍ എല്ലാം തെളിയിച്ച് മൂന്ന് ആനകളെ എഴുന്നള്ളിച്ച് ഇടയ്ക്കയുടെയും, നാഗസ്വരത്തിന്റെയും അകമ്പടിയോടെ നടത്തുന്ന ചടങ്ങാണിത്. വിശേഷാല്‍ കാഴ്ചശീവേലി, എടക്ക പ്രദക്ഷിണം, മേളം, പഞ്ചവാദ്യം, തായമ്പക എന്നിവയും ഉണ്ടാകും. ഗുരുവായൂര്‍ ഏകാദശി ദിവസമായ ഡിസംബര്‍ 11നാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ് ചുറ്റുവിളക്ക് നടത്തുക.

guruvayur ekadashi 2024