Chingam 1, 2024

ചിങ്ങം ഒന്ന്-മലയാളത്തിന്  പുതുവര്‍ഷ പിറവി, Chingam 1, 2024

1 minute read
90 Views

ചിങ്ങം ഒന്ന് 2024-17 ഓഗസ്റ്റ് 2024, 1st Chingam 2024: 17th august 2024

ചിങ്ങം ഒന്ന്  മലയാളിക്ക് പുതുവര്‍ഷാരംഭമാണ്. തിരിമുറിയാതെ മഴപെയ്തിരുന്ന കര്‍ക്കടകത്തിന്റെ ദുരിതങ്ങളും പഞ്ഞവും മാറി ചിങ്ങപ്പുലരി ആഗതമാകുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് മലയാളക്കരയ്ക്ക്. മറഞ്ഞുപോയിക്കൊണ്ടിരിക്കുന്ന മഹത്തായ കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുരമായ സ്മൃതികളാണ് ഓരോ മലയാളികളുടെയും മനസില്‍ ചിങ്ങമാസം ഉണര്‍ത്തുന്നത്. കൊല്ലവര്‍ഷത്തിലെ ആദ്യ മാസമാണ് ചിങ്ങം.  ഇതിനുംപുറമേ ചിങ്ങം 1 മലയാളിക്ക് കര്‍ഷക ദിനം കൂടിയാണ്.

നന്‍മകളുടെയും വസന്തത്തിന്റെയും വര്‍ണ്ണാഭമായ മാസമാണ് നമുക്ക് ചിങ്ങം. തുമ്പയും മുക്കുറ്റിയും കാക്കപൂവും മന്താരവും തുളസിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വര്‍ണവര്‍ണമുള്ള നെല്‍ക്കതരുകളുടെ സൗന്ദര്യം. കൊയ്തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരത. മുറ്റത്ത് പൂക്കളത്തിന്റെ ചന്തം. ഊഞ്ഞാലാട്ടവും കൈകൊട്ടികളിയും തുമ്പിതുള്ളലും ഓണസദ്യയും…എല്ലാം നിറയുന്ന സമൃദ്ധിയുടെ കാഴ്ചകള്‍. ചിങ്ങമായി..ഓണമായി..നമുക്ക് മനംനിറഞ്ഞ് ആഘോഷിക്കാം.