ദൈവത്തിന്റെ കയ്യൊപ്പുപതിഞ്ഞ മലനിരകള്‍

0 minutes read
77 Views

ഓരോ വ്യക്തിയും ഒരിക്കലെങ്കിലും ഈ വഴികളിലൂടെ യാത്ര ചെയ്യണം. പ്രകൃതിയുടെ കലിഡോസ്‌കോപ്പില്‍ ദൈവത്തിന്റെ കയ്യൊപ്പുപതിഞ്ഞ വഴിത്താരകള്‍, വനസ്ഥലികള്‍, മലനിരകള്‍…ആതിര പ്പള്ളി മലക്കപ്പാറ വഴി വാല്‍പ്പാറയിലേക്ക്…അവിടുന്ന് ചുരമിറങ്ങി പൊള്ളാച്ചി വഴി തിരികെ ഒരു യാത്ര.

ചാലക്കുടിയില്‍നിന്നും 31 കിലോമീറ്റര്‍ പിന്നിട്ടാല്‍ ആതിര പ്പിള്ളിയിലെത്താം. ആതിര പ്പിള്ളിയില്‍ സഞ്ചാരി
കള്‍ എത്തിച്ചേരുന്നതേയുള്ളൂ. ടിക്കറ്റെടുത്ത് കവാടംവഴി അകത്തേക്ക് പ്രവേശിക്കാം. വര്‍ഷകാലമായതിനാല്‍ വെള്ള ത്തിന് ശക്തി കൂടുതലാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞ് കുലംകുത്തി താഴേക്ക് പതിക്കുന്നു. കേരളത്തിലെ നയാഗ്ര എന്ന് അതിരപ്പിള്ളിയെ ഈയിടെ ആരോ വിശേഷി പ്പിച്ചത് എത്ര
സത്യം എന്ന് തോന്നും. അവിടെനിന്നും യാത്രതുടരാം. പ്രഭാതത്തിന്റെ നനുത്ത തണുപ്പ്, വഴികള്‍ക്കിരുവശവും അതിരിടുന്ന വന്‍മരങ്ങളും മുളങ്കൂട്ടങ്ങളും, ചാലക്കുടി പ്പുഴയുടെ കളകളാരവങ്ങള്‍…പോകുന്നവഴിയുടെ സൗന്ദര്യത്തില്‍ ആരും മതിമറന്ന്‌പോകും. ഇടയ്ക്ക് ഒരു കൊ ച്ചുപാലം. പാറക്കെട്ടിന് മുകളിലൂടെ താഴേക്ക് പതിക്കുന്ന ജലത്തിന്റെ വശ്യത. മഴക്കാലത്ത്മാത്രം സജീവമാകുന്ന ചാര്‍ പ്പാ വെള്ളച്ചാട്ടം. കണ്ടിട്ടും കണ്ടിട്ടും മതിവരാതെ സഞ്ചാരികള്‍ പോകാന്‍ മടിച്ചുനില്‍കുന്നു.