Srivilliputhur Palkova

ശ്രീവില്ലിപുത്തൂരും പ്രശസ്തമായ പാല്‍കോവയും, Srivilliputhur Palkova

1 minute read
118 Views

This Milk Sweet is from a small town named Srivilliputhur Of TamilNadu state of India.The story began in 1921 when Dev Singh, a Rajput, set up a sweet stall near the Srivilliputhur.Andal temple. He prepared this delicious milk sweet.

തമിഴ്നാട്ടിലെ വിരുതുനഗര്‍ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് ശ്രീവില്ലിപുത്തൂര്‍ അഥവ തിരുവില്ലിപുത്തൂര്‍. ശ്രീവില്ലിപുത്തൂര്‍ വഴി കടന്നുപോകുമ്പോള്‍ ഒരിക്കലും നമ്മള്‍ മിസ് ചെയ്യരുതാത്ത രണ്ട് കാര്യങ്ങളുണ്ട്. ശ്രീവില്ലിപുത്തൂര്‍ ക്ഷേത്രവും പ്രശസ്തമായപാല്‍ക്കോവയും.
ഇവിടുത്തെ പരമ്പരാഗതവും അതിപ്രശസ്തവുമായ മധുരപലഹാരമാണ് ശ്രീവില്ലിപുത്തൂര്‍ പാല്‍ക്കോവ.

1921-ല്‍ രജപുത്രനായ ദേവ് സിംഗ് ശ്രീവില്ലിപുത്തൂരിലെ ആണ്ടാള്‍ ക്ഷേത്രത്തിന് സമീപം ഒരു മധുരപലഹാര ഷോപ്പ് സ്ഥാപിച്ചതോടെയാണ് ശ്രീവില്ലിപുത്തൂര്‍ പാല്‍ക്കോവയുടെ കഥ തുടങ്ങുുന്നത്. രണ്ട് അടിസ്ഥാന ചേരുവകള്‍ ഉപയോഗിച്ചാണ് അദ്ദേഹം ഈ രുചികരമായ മധുര പലഹാരം നിര്‍മ്മിച്ചത്: പാലും പഞ്ചസാരയും. തെക്കന്‍ തമിഴ്നാട്ടിലെ ശ്രീവില്ലിപുത്തൂര്‍ മേഖലയില്‍ നിന്നുള്ള പാല്‍ ഉപയോഗിച്ച് പാല്‍ക്കോവ ഉണ്ടാക്കുന്നതാണ് ഏറ്റവും സ്വാദ് നല്‍കുന്നതെന്ന്് ഭക്ഷണപ്രേമികള്‍ വിശ്വസിക്കുന്നു. അതിന്റെ അതുല്യമായ ഉത്ഭവവും സ്വാദും നിമിത്തം ശ്രീവില്ലിപുത്തൂര്‍ പാല്‍കോവയ്ക്ക് 2019-ല്‍ ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ (ജിഐ) ടാഗ് ലഭിക്കുകയുണ്ടായി.