വശ്യമായ രുചിയുമായി മംഗലാപുരം ബനാന ബണ്‍
Mangalore buns are sweet fried bread made with mashed bananas, flour, sugar and spiced with a touch of ground cumin. These sweet banana buns are a specialty dish from the Mangalore region in Karnataka
തീരദേശ കര്‍ണാടകയില്‍ വളരെയേറെ പ്രചാരത്തിലുള്ള ഒരു മധുരമുള്ള ലഘുഭക്ഷണമാണ് മംഗലാപുരം ബനാന ബണ്‍. പഴുത്ത വാഴപ്പഴം, മാവ്, പഞ്ചസാര എന്നിവയില്‍ നിന്നാണ് ബനാന ബണ്‍ നിര്‍മ്മിക്കുന്നത്. നിര്‍ബന്ധമായും പരീക്ഷിക്കാവുന്ന ഒരു വിഭവമാണ് ബനാന ബണ്‍. ബനാന ബണ്ണിനെ ബനാന പൂരി എന്നും വിളിക്കുന്നു.
ഇതിനൊപ്പം വിളമ്പുന്നത്: ഉരുളക്കിഴങ്ങില്‍ നിന്നും കാരറ്റില്‍ നിന്നും ഉണ്ടാക്കുന്ന’സാഗു’എന്ന കറിയുടെ കൂടെയാണ് ഇത് വിളമ്പുന്നത്.. ഒപ്പം് ചട്ണിയുടെ കൂടെയും ഇത് കഴിക്കുന്നു.
മംഗളൂരു, ഉഡുപ്പി, കുന്ദാപുര, കര്‍ക്കല തുടങ്ങിയ തീരദേശ കര്‍ണാടക നഗരങ്ങളിലെ ഒട്ടുമിക്ക റസ്റ്റോറന്റുകളിലും ബേക്കറികളിലും ബനാന ബണ്‍ ലഭ്യമാണ്.