മലക്കപ്പാറയിലേക്ക്.

1 minute read
56 Views

ഇനി യാത്ര വാഴച്ചാല്‍ ചെക്‌പോസ്റ്റിലേക്കാണ്.അവിടെ ചെക്കിംഗുണ്ട്. അവിടെ നിന്നാണ് മലക്കപ്പാറ വഴി വാല്‍പ്പാറയിലേക്കുള്ള യാത്രയുടെ ആരംഭം. ചെക്‌പോസ്റ്റില്‍ പരിശോധനയ്ക്ക്‌ശേഷം പാസ് നല്‍കും. മദ്യംകൊണ്ടുപോകുന്നത് കുറ്റകരമാണ്. കൂടാതെ വണ്ടിയിലുള്ള പ്ലാസ്റ്റിക്ക് ബോട്ടിലുകളുടെ എണ്ണവും രേഖ െപ്പടുത്തും. ഇവ വനത്തില്‍ വലിച്ചെറിയുന്നത് ശിക്ഷാര്‍ഹം. ആയിരംരൂപ പിഴ ഈടാക്കാവുന്ന കുറ്റം. വഴിക്കിരുവശവും കാടാണ്. വഴിയില്‍ കരിങ്കുരങ്ങുകള്‍ മര ച്ചില്ലകളില്‍ ഊഞ്ഞാലാടുന്നത് കാണാം. ഭാഗ്യമുണ്ടെങ്കില്‍ മയിലുകളെയും, മാനിനെയും,മറ്റ് കാട്ടുമൃഗങ്ങളെയുംമറ്റും കാണാം.

യാത്രയിലുടനീളം സിരകളില്‍ പടര്‍ന്നുകയറുന്ന ശുദ്ധവായുവിന്റെ ഊര്‍ജ്ജദായകമായ സ്പര്‍ശം. വഴിനീളെ നിരന്നുകിടക്കുന്ന ആന പ്പിണ്ടങ്ങള്‍, ഇരുവശ ത്തുമുള്ള മുളങ്കൂട്ടങ്ങളില്‍ ചിലത് ആനകള്‍ ഒടിച്ചിട്ടിരിക്കുന്നു.രാത്രിയായാല്‍ ഈ വഴികള്‍ ആനകളുടെ വിഹാരഭൂമിയാണ്. അതിനാലാകാം ഈ സ്ഥല ത്തിന് ആനക്കയമെന്ന് പേര്കിട്ടിയത്. അല്‍ പ്പ-ദൂരം യാത്ര ചെയ്യുമ്പോള്‍ വഴിയുടെ ഇടതുഭാഗത്തായി പെരിങ്ങല്‍കു ത്ത് ഡാമിന്റെ വിദൂരക്കാഴ് ച്ച കാണാം. ക്യാന്‍വാസില്‍ ജലച്ഛായംകൊണ്ട് പെയിന്റ ് ചെയ്തപോലെയുള്ള കാഴ്ച്ച ഏവരെയും വിസ്മയിപ്പിക്കും. മലക്കപ്പാറയിലേക്കുള്ള വഴിയുടെ അവസ്ഥ ഏറെ മോശമാണ്. മലക്കപ്പാറയിലേക്ക് 52 കിലോമീറ്ററുകളുണ്ട്. കേരള-തമിഴ്‌നാട് അതിര്‍ത്തിയാണ് മലക്കപ്പാറ. വഴിയില്‍ ഷോളയാര്‍ പവര്‍ ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന വലിയ പെന്‍സ്റ്റോക്ക് കുഴലുകള്‍ കാണാം. ഭിത്തിക്കുമുകളില്‍ കാണുന്ന റോസ്‌നിറത്തിലുള്ള ഓര്‍ക്കിഡ് പുഷ്പ്പങ്ങളെ അനുസ്മരിപ്പിക്കുന്ന പൂക്കള്‍ നിറഞ്ഞ ചെടികള്‍. വഴിയിലുടനീളം വന്യ സൗന്ദര്യം ആസ്വദിച്ച് മലക്ക പ്പാറയിലെത്താം. മലക്കപ്പാറ ഒരു കൊച്ച് സ്ഥലമാണ്. കുറച്ച് വീടുകള്‍ മൂന്നോ നാലോ പീടികകള്‍ രണ്ടോ മൂന്നോ ഹോട്ടലുകള്‍…ഇത്രമാത്രം. തേയിലയും കസ്തൂരിമഞ്ഞളും മറ്റും ഇവിടെക്കിട്ടും.