മണര്‍ക്കാട് പള്ളി കല്‍കുരിശും ആനയും, Mannarkkad Church and Stone cross
മണര്‍കാട് പള്ളിയുടെ പടിഞ്ഞാറ് വശത്തായുള്ള കല്‍ക്കുരിശിന് പള്ളിയോളം പഴക്കമുള്ളതായി കരുതപ്പെടുന്നു. ഈ കുരിശിന്റെ മുകളില്‍ കാണുന്ന അത്രയും നീളം താഴേക്കുമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഈ കുരിശുമായി ബന്ധപ്പെട്ട് ധാരാളം ഐതിഹ്യങ്ങള്‍ ഉണ്ടെങ്കിലും അവയിലൊന്ന് ഇതാണ്. ഇത്ര വലിയ കല്‍ക്കുരിശ് ഉയര്‍ത്തുന്നതിന് ആനയുടെ സഹായം ആവശ്യമുണ്ടായിരുന്നതിനാല്‍ ആറ് കിലോമീറ്റര്‍ അകലെ പുതുപ്പള്ളിയിലുണ്ടായിരുന്ന ആനയെ കൊണ്ടുവരാന്‍ പള്ളി അധികാരികള്‍ താത്പര്യപ്പെട്ടു. എന്നാല്‍ ഉടമ ആനയെ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. നിരാശരായി മടങ്ങിയെത്തിയ പള്ളിയുടെ ചുമതലക്കാര്‍, കുരിശ് സ്ഥാപിക്കാന്‍ വേണ്ടി നിര്‍മ്മിച്ച കുഴിയില്‍ കുരിശു നിവര്‍ന്നു നില്‍ക്കുന്നതു കണ്ടു. ഒപ്പം തങ്ങള്‍ അന്വേഷിച്ചുപോയ ആന കുരിശിനു ചുവട്ടില്‍ കൊമ്പുകുത്തി നില്‍ക്കുന്നതു കണ്ടു ആശ്ചര്യപ്പെട്ടുവെന്നും ചങ്ങലപൊട്ടിച്ച് ഓടിയെത്തിയ ആനയെ ഉടമ എത്തി തിരികെ കൊണ്ടുപോയി എന്നും ഐതിഹ്യം.