നെഹ്‌റു ട്രോഫി വള്ളംകളി 2024

1 minute read
78 Views

Date: 10-08-2024
Venue: Punnamada Lake, Alappuzha
എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടക്കുന്ന ഈ ജലമാമാങ്കത്തില്‍. ഏകദേശം 100 അടി നീളമുള്ള വള്ളങ്ങള്‍ വഞ്ചിപ്പാട്ടുകളുടെ താളത്തില്‍ പരസ്പരം മത്സരിക്കുന്നു.  പുന്നമട കായലാണ്് മത്സരവേദി.
1952-ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ സന്ദര്‍ശനം മുതലുള്ള പ്രൗഢമായ കഥയാണ് നെഹ്‌റു ട്രോഫി വള്ളംകളിക്ക് പിന്നില്‍ ഉള്ളത്. ആ കഥ ഇങ്ങനെ. ഗാംഭീര്യമുള്ള ചുണ്ടന്‍ വള്ളങ്ങള്‍ കണ്ട് നെഹ്‌റു ആകൃഷ്ടനായി, തന്റെ സുരക്ഷാ കവചം അവഗണിച്ച് ബോട്ടുകളിലൊന്നിലേക്ക് അദ്ദേഹം കയറി.. താന്‍ അവിടെ ചെലവഴിച്ച കാലത്തെ ഓര്‍മ്മകള്‍ക്കായി ഒരു ചുണ്ടന്‍ വള്ളത്തിന്റെ  രൂപത്തില്‍ ഒരു വെള്ളി ട്രോഫി സമ്മാനമായി നല്‍കി..  ഈ മത്സരം പിന്നീട് നെഹ്റു ട്രോഫി ബോട്ട് റെയ്‌സ് എന്ന് അറിയപ്പെട്ടു.

Tags: