Edatharikathu Kavu Bhagavathy Temple Guruvayoor

ദുഖ:ങ്ങള്‍ മാറ്റാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വഴിപാട്

1 minute read
45 Views

Edatharikathu Kavu Bhagavathy Temple Guruvayoor

ക്ഷേത്രത്തിലെ ഇടത്തരികത്തുകാവ് ഭഗവതി യ്ക്കാണ് ഈ വഴിപാട് നടത്തുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കാവല്‍ദൈവമാണ് ഈ ഇടത്തരികത്തുകാവ് ഭഗവതി  എന്ന് വിശ്വാസിക്കുന്നു.
നിലവില്‍ ക്ഷേത്രമതിലിനകത്താണെങ്കിലും ഗുരുവായൂര്‍ ക്ഷേത്രത്തിനു പുറത്തായാണ് ഈ പ്രതിഷ്ഠയെ കാണുന്നത്. ഗുരുവായൂരപ്പനുള്ള അതേ പ്രാധാന്യമാണ് ഈ ഭഗവതിയ്ക്കുള്ളത്. പടിഞ്ഞാറോട്ടാണ് ഭഗവതിയുടെ ദര്‍ശനം. ദുര്‍ഗ്ഗ, ഭദ്രകാളി ഭാവങ്ങളിലുള്ള ആദിപരാശക്തിയുടെ പ്രതിഷ്ഠയാണ് ഇത്.
ശ്രീകൃഷ്ണാവതാരം നടന്ന അതേ സമയത്ത്, നന്ദഗോപരുടെയും യശോദയുടെയും പുത്രിയായി അവതരിച്ച കാളിയാണ് ഈ ഭഗവതി എന്നാണ് സങ്കല്പം. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളിലും  ആരാധിക്കുന്ന ഭഗവതിക്ക് വനദുര്‍ഗ്ഗാസങ്കല്പമുള്ളതിനാല്‍ ശ്രീകോവിലിന് മേല്‍ക്കൂരയില്ല.  
ഇവിടുത്തെ സവിശേഷമായ വഴിപാടാണ് അഴല്‍. രാത്രി ഭഗവാന്റെ നടയടച്ചശേഷം നടത്തുന്ന ഒരു ചടങ്ങാണിത്. പച്ചരി, വെള്ളരി, ശര്‍ക്കര, നാളികേരം തുടങ്ങിയവ തുണിയില്‍ ചുറ്റിവച്ച് വാഴത്തണ്ടില്‍ കെട്ടിവച്ചശേഷം അതില്‍ തീകൊളുത്തി നടത്തുന്നതാണ് ഈ വഴിപാട്. ഭക്തരുടെ അഴലുകള്‍ (ദുഃഖങ്ങള്‍) അഗ്നിയായി ഭഗവതി ഏറ്റുവാങ്ങുന്നു എന്നാണ് ഈ വഴിപാടിന്റെ സങ്കല്പം. ഇടത്തരികത്തുകാവ് ഭഗവതി  ഭഗവാന് മുന്‍പേ ഇവിടെ സന്നിധാനം ചെയ്തിരുന്നുവെന്നും വിഷ്ണുപ്രതിഷ്ഠ നടന്നപ്പോള്‍ വടക്കു കിഴക്കോട്ട് മാറി സ്വയംഭൂവായി അവതരിച്ചുവെന്നുമാണ് വിശ്വാസം. അതിനാല്‍, ഇവിടെ ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. പക്ഷെ ഇന്നത്തെ സാഹചര്യത്തില്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ഇത് സാധിയ്ക്കാറില്ല.