mannarasala ayilyam

തുലാമാസത്തിലെ ആയില്യം മണ്ണാറശാല ആയില്യം, mannarasala ayilyam

1 minute read
30 Views

ഭാരതീയ ജ്യോതിശാസ്ത്ര പ്രകാരം ആയില്യം നക്ഷത്രത്തിൻ്റെ അധിദേവതകളാണ് സർപ്പങ്ങൾ. നക്ഷത്രങ്ങളുടെ അധിദേവതമാരെ സംബന്ധിച്ച് യജുർവ്വേദ സംഹിതയിലാണ് ഈ വസ്‌തുത പ്രതിപാദിച്ചിട്ടുള്ളത്. നാഗങ്ങൾ കന്നിമാസത്തിലെ ആയില്യം നാളിൽ ജന്മമെടുത്തതിനാലാണ് ഈ ദിവസത്തെ സർപ്പാരാധനയുമായി ബന്ധപ്പെട്ടുള്ള പ്രധാന ദിവസമായി കണക്കാക്കി വരുന്നത്. കേരളത്തിലെ നാഗാ രാധനാസ്ഥാനങ്ങളിലെല്ലാം തന്നെ അതീവപ്രാധാന്യ ത്തോടെയാണ് കന്നി മാസത്തിലെ ആയില്യം ആചരിച്ചു വരുന്നത്. കാലവർഷാരംഭം കുറിക്കുന്നതായി കണ ക്കാക്കപ്പെടുന്ന ഇടവം 15 മുതൽ ഏകദേശം 4 മാസ ത്തോളം നീളുന്ന പുറ്റടവ് കാലം സർപ്പങ്ങളുടെ വ്രത ദീക്ഷാ കാലമായാണ് കരുതപ്പെടുന്നത്. ദേശഭേദമനുസരിച്ച് പക്ഷാന്തരമുണ്ടെങ്കിലും സാധാരണയായി ഈ കാലയളവിൽ സർപ്പങ്ങൾക്കായുള്ള വിശേഷാൽ പൂജ കളോ പ്രതിഷ്ഠാകർമ്മങ്ങളോ ചെയ്യുക പതിവില്ല. സർപ്പ ങ്ങൾ അനുഷ്‌ഠിക്കുന്ന ഈ വ്രതം കാലംകൂടുന്നത് കന്നി മാസത്തിലെ ആയില്യം നാളിലാണെന്നത് ഏറെ ശ്രദ്ധേയമായ വസ്‌തുതയാണ്.

കേരളക്കരയിലെമ്പാടുമുള്ള സർപ്പക്കാവുകളിലും പുരാതന തറവാടുകളിലും കന്നിമാസത്തിലെ ആയില്യം ഭക്ത്യാദരപൂർവ്വം ആചരിച്ചുവരുന്നു. പ്രാദേശികാചാരാ നുഷ്‌ഠാനങ്ങളോടെ നടത്തപ്പെടുന്ന ഈ ആരാധന കേരളത്തിലെ നാഗാരാധനാ സംസ്‌കാരത്തിൻ്റെ മുഖമുദ്ര കൂടിയാണ്. മണ്ണാറശാലയിലും മറ്റ് നാഗാരാധനാ കേന്ദ്രങ്ങളിലും കന്നിമാസത്തിലെ ആയില്യം എറെ വിപുലമായ ചടങ്ങുകളോടെയാണ് ആഘോഷിക്കപ്പെടുന്നത്. എന്നാൽ മണ്ണാറശാല ആയില്യം എന്ന നിലയിൽ പ്രസിദ്ധ മായിത്തീർന്നിട്ടുള്ളത് തുലാമാസത്തിലെ ആയില്യമാണ്. അതിനു പിന്നിലെ

ചരിത്രത്തെ ഇപ്രകാരം ചുരുക്കിപ്പറയാം. രാജ്യം ഭരിച്ചിരുന്ന മഹാരാജാവ് ഭഗവാൻ്റെ തിരുനാളായ കന്നി മാസത്തിലെ ആയില്യം നാളിൽ മണ്ണാറശാലയിൽ ദർശനത്തിനെത്തുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഒരു വർഷം പതിവുപോലെ അദ്ദേഹത്തിന് കന്നി മാസ ത്തിലെ ആയില്യം നാളിൽ ദർശനത്തിനെത്താൻ കഴി യാതെ വന്നു. പതിവ് തെറ്റാതെ നടത്തിവന്നിരുന്ന തന്റെ ആയില്യം നാളിലെ ഭഗവൽദർശനം മുടങ്ങിയ തിലുണ്ടായ മനോദുഃഖത്തിനു പരിഹാരമായി തൊട്ട ടുത്ത ആയില്യമായ തുലാമാസത്തിലെ ആയില്യം നാളിൽ കന്നി മാസത്തിലേതിനു സമാനമായ ചടങ്ങു കളോടെ ആയില്യം ആഘോഷിക്കണമെന്ന് കൊട്ടാര ത്തിൽ നിന്നും നിർദ്ദേശമുണ്ടായി. അതിൻപ്രകാരം രാജകീ യവും പ്രൗഢവുമായ നിലയിൽ തുലാമാസത്തിലെ ആയില്യവും ആഘോഷപൂർവ്വം കൊണ്ടാടുകയും മഹാരാജാവ് ദർശനം നടത്തുകയും ചെയ്‌തു. രാജാവിൻ്റെ നിർദ്ദേശാനുസരണം തുടക്കം കുറിച്ച തുലാമാസ ആയില്യ മഹോൽസവം കീഴ്‌പ്പതിവായിത്തീരുകയും ഇന്ന് ലോക പ്രശസ്‌തമായ മണ്ണാറശാല ആയില്യമായി അറിയപ്പെടുകയും ചെയ്യുന്നു

mannarasala ayilyam
ReplyForwardAdd reaction