ഗുരുവായൂരിലെ നിര്‍മാല്യ ദര്‍ശനം, ഫലങ്ങള്‍, Guruvayur Temple Nirmalyam
നിര്‍മാല്യ ദര്‍ശന സമയത്ത് വിശ്വരൂപത്തിലാണ് ഭഗവാന്‍ ദര്‍ശനം നല്‍കുന്നത്
ഭൂലോകവൈകുണ്ഠം എന്നാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം അറിയപ്പെടുന്നത്. ഇവിടുത്തെ ഓരോ പൂജകള്‍ക്കും ദര്‍ശനങ്ങള്‍ക്കും ഓരോ തരത്തിലുള്ള ഫലങ്ങളാണെന്നാണ് ഭക്തര്‍ വിശ്വസിക്കപ്പെടുന്നത്. ഇതില്‍ സുപ്രധാനമാണ് നിര്‍മാല്യ ദര്‍ശനം്. ദര്‍ശനത്തിലെ ഏറ്റവും ശ്രേഷ്ടമായതായാണ് വിശ്വാസികള്‍ നിര്‍മ്മാല്യ ദര്‍ശനത്തെ കാണുന്നത്.
ക്ഷേത്രത്തിലെ ഏറ്റവും ആദ്യത്തെ ചടങ്ങാണിത്. തലേദിവസം നടയടയ്ക്കുന്നതിന് മുന്‍പ് വിഗ്രഹത്തില്‍ ചാര്‍ത്തിയ മാലകളും പൂക്കളും ഒക്കെ എടുത്തു മാറ്റുന്നതിനു മുന്‍പായി വിഗ്രഹത്തെ ദര്‍ശിക്കുന്ന നിര്‍മാല്യ ദര്‍ശന സമയത്ത് തലേന്നത്തെ എല്ലാ അലങ്കാരങ്ങളും കൃഷ്ണനില്‍ കാണാം. ക്ഷേത്ര ദര്‍ശനം ആരംഭിക്കുന്നതും ഈ ചടങ്ങോടെയാണ്. പുലര്‍ച്ചെ രണ്ടര മണിയോടെ രുദ്രതീര്‍ത്ഥത്തില്‍ നിന്നും കുളികഴിഞ്ഞെത്തുന്ന മേല്‍ശാന്തി മൂന്നു മണിയോടെ നടതുറക്കും. നാരായണീയവും ജ്ഞാനപ്പാനയും ഹരിനാമകീര്‍ത്തവും ഒപ്പം ശംഖനാദവും തകിലും നാദസ്വരവും മുഴങ്ങി നില്‍ക്കുന്ന അന്തരീക്ഷത്തില്‍ പുലര്‍ച്ചെ 3.00 മുതല്‍ 3.20 വരെയാണ് നിര്‍മ്മല്യ ദര്‍ശന സമയം.
വിശ്വരൂപത്തിലാണ് ഭഗവാന്‍ ഈ സമയത്ത് ദര്‍ശനം നല്കുന്നത്. ഇത് ദര്‍ശിക്കുന്നവരുടെ പാപങ്ങള്‍ ഇല്ലാതാകുമെന്നും വിശ്വസിക്കപ്പെടുന്നു. രാത്രി മുഴുവന്‍ ക്ഷേത്രത്തിനുള്ളിലുണ്ടാകുന്ന ചൈതന്യം ഭക്തരിലേക്ക് പ്രവഹിക്കുന്ന സമയമാണിതെന്നും പറയപ്പെടുന്നു . ആഗ്രഹങ്ങളെല്ലാം സഫലമാകുവാനും ജീവിതത്തില്‍ ഉയര്‍ച്ചയും ഐശ്വര്യവും നേടുവാനും ഈ വിശ്വരൂപ ദര്‍ശനം സഹായിക്കും. വ്യാഴത്തിന്റെയും ബുധന്റെയും ദോഷങ്ങള്‍ മാറുവാനും ഈ ദര്‍ശനം സഹായിക്കും എന്ന് വിശ്വാസം.