guruvayur temple office ganapathy

ഗുരുവായൂരിലെ ഓഫീസ് ഗണപതിയെ അറിയാമോ? Office Ganapathi in Guruvayur temple

1 minute read
33 Views

ഗുരുവായൂരിലെ കിഴക്കേ നടയില്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിനു പിന്നില്‍ പഴയ ദേവസ്വം ഓഫീസിന്റെ പരിസരത്തായുള്ള ഗണപതിപ്രതിഷ്ഠയാണ് ഓഫീസ് ഗണപതി’ അഥവാ ‘കാര്യാലയ ഗണപതി’. വനഗണപതി ഭാവത്തിലാണ് ഇതിന്റെ പ്രതിഷ്ഠ. അതുകൊണ്ടുതന്നെ ശ്രീകോവിലിന് മേല്‍ക്കൂരയില്ല. മറ്റുള്ള ഗണപതിവിഗ്രഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓഫീസ് ഗണപതിയുടെ തുമ്പിക്കൈ ഇടതുഭാഗത്തേക്കാണ് ഇരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന ആല്‍ത്തറയില്‍ പൂജിയ്ക്കാന്‍ വച്ചിരുന്ന ഗണപതിയെ പഴയ ദേവസ്വം ഓഫീസിലേക്ക് മാറ്റുകയും പിന്നീട് ഇന്നിരിക്കുന്ന സ്ഥലത്തെത്തിയ്ക്കുകയുമായിരുന്നു. കിഴക്കോട്ടാണ് ദര്‍ശനമായാണ് ഈ പ്രതിഷ്ഠ. പ്രധാനവഴിപാട് നാളികേരമുടയ്ക്കലാണ്. ഗണപതിയോടൊപ്പം ഇവിടെ ഭദ്രകാളി, നരസിംഹചൈതന്യങ്ങളുമുള്ളതായി വിശ്വസിച്ചു പോരുന്നു. വിനായക ചതുര്‍ത്ഥി ഈ ഗണപതിയ്ക്ക് അതിവിശേഷമായ ആഘോഷമാണ്.

guruvayur temple office ganapathy

Do you know the office Ganapathi in Guruvayur?

Office Ganapati’ or ‘Karyalaya Ganapati’ is a Ganesha shrine in the premises of the old Devaswom office behind the Melpattur Auditorium on the east side of Guruvayur. Its deity is in Vanaganapati Bhava. That is why the shrine has no roof. Unlike other Ganesha idols, the office sits to the left of Ganesha’s trunk.