കൈവിഷമുണ്ടോ, ഈ ക്ഷേത്രത്തിലെത്തൂ

1 minute read
63 Views

തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രത്തിലെ മരുന്നുസേവ എന്ന മഹാത്ഭുതം

ഒട്ടേറെ സവിശേഷതകളുള്ള തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രം കേരളത്തിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ് കൈവിഷഹാരിയായ ശ്രീ നീലകണ്ഠഭാവത്തില്‍ സ്വയംഭൂവാണ് ഇവിടുത്തെ ദേവന്‍. കൈവിഷമോചനത്തിനുള്ള മരുന്നുസേവ ഇവിടെ മാത്രം നടന്നു വരുന്ന ഒരു അത്ഭുത ചികിത്സയാണ് .പരദേശികളും അന്യമതസ്ഥരും ഉള്‍പ്പെടെ ണ് നിരവധി ഭകതര്‍ പണ്ടുകാലം മുതല്‍ ഇതിന്റെ ഫലസിദ്ധി അനുഭവിച്ചുവരുന്നു . ആധുനിക വൈദ്യശാസ്ത്രത്തെ ആശ്രയിച്ചിട്ടും ഫലസിദ്ധി ലഭിക്കാത്ത മാനസിക സ്വസ്ഥത നഷ്ടപ്പെട്ട അനേകര്‍ കൈവിഷഹാരിയായ തിരുനീലകണ്ഠന്റെ തിരുസന്നിധി യിലെത്തി ഔഷധസേവ നടത്തി അതിവേഗം സുഖം പ്രാപിച്ച് ഉല്ലാസഭരിതരായി മടങ്ങുന്ന കാഴ്ച്ച അവര്‍ണ്ണനിയമാണ് , ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടുവരുന്ന ചിത്തഭ്രമക്കാര്‍ ഈ പുണ്യഭൂമിയില്‍ അന്തിയുറങ്ങി കേവലം ഒരുനേരത്തെ ഔഷധസേവ കൊണ്ട് ശാന്തചിത്തരായി മടങ്ങിയിട്ടുള്ള ആത്മനിര്‍വൃതികരമായ അനുഭവങ്ങള്‍ നിരവധിയാണ് . മനോരോഗങ്ങള്‍ക്കു മാത്രമല്ല ഉദര സംബദ്ധമായ അസുഖങ്ങള്‍ക്കും , ത്വക്ക്‌രോഗങ്ങള്‍ക്കും ഇവിടുത്തെ ഔഷധം ഫലപ്രദമെന്നു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് . രോഗാവസ്ഥയിലല്ലാതെയും ഔഷധ സേവനടത്താന്‍ നിരവധി ആളുകള്‍ ഇവിടെ എത്തുന്നുണ്ട് . നമ്മുടെ അറിവോടെയല്ലാതെതന്നെ ശരീരത്തിനുള്ളില്‍ കടന്നു കൂടുന്ന വിഷാംശത്തെ ഔഷധ സേവയിലൂടെ ബഹിര്‍ഗമിച്ചു ദേഹ ശുദ്ധി വരുത്തുന്നതിനായി ഭകതര്‍ എത്തിച്ചേരുന്നതായും കണ്ടുവരുന്നു.

ക്ഷേത്രോല്പത്തിക്ക്‌ശേഷം ഏറെ താമസിയാതെതന്നെ മരുന്നുസേവയും തുടങ്ങിയതായാണ് അറിവ്. ഇതിന്റെ’തുടക്കത്തെപ്പറ്റി ‘ഐതിഹമാലയിലും ‘ മറ്റും വിശദമായി പ്രതിപാദിക്കുന്നുണ്ട് . തിരുനീലകണ്ഠന്റ് പ്രതിഷ്ഠകര്‍മ്മങ്ങള്‍ക്കു ശേഷം ഏറെ നാള്‍കഴിയുന്നതിനു മുമ്പ് തന്നെ ഒരു ഭാ ന്തന്‍ സ്ഥിരമായി ക്ഷേത്രത്തില്‍ വന്നു പോയിരുന്നു . അയാള്‍ പലരെയും പ്രതേകിച്ചു ക്ഷേത്രത്തിലെ പരിചാരകനായ തലനാട്ടുനായരെ നിരന്തരം ഉപദ്ര വിച്ചു കൊണ്ടിരുന്നു, സഹിക്കവയ്യാതെ പരിചാരകന്‍ മഹാദേവന്റെ തിരുനടയില്‍ നിന്നു കൊണ്ട് ഈ ഉപദ്രവം ഒഴിവാക്കി തരണമെന്ന് ഉള്ളുതുറന്ന് പ്രാത്ഥിച്ചു.അന്ന് രാതി അദ്ദേഹത്തിന് ഒരു സ്വപ ന ദര്‍ശനമുണ്ടായി , ഉപദ്രവകാരിയായ ഭ്രാന്തനെ പിടിച്ചുകെട്ടി ഒരു ദിവസം ക്ഷേത്രത്തില്‍ താമസിപ്പിക്കണമെന്നും , പിറ്റേന്ന് ക്ഷേത്ര പരിസരത്തു കാണുന്ന ഒരു പ്രത്യേക തരം പച്ചമരുന്ന് ഇടിച്ചു പിഴിഞ്ഞ് അരിച്ചെടുത്തു പാലില്‍ ചേര്‍ത്ത് പന്തിരടി പൂജ നടത്തി ഭ്രാന്തനെ കുടിപ്പിക്കണമെന്നു മായിരുന്നു സ്വപ്നത്തി ല്‍ കണ്ടത് . സ്വപനത്തിലൂടെ ഭഗവാന്‍ നല്‍കിയ നിര്‍ദ്ദേശം പരിചാരകന്‍ ക്ഷേത്രത്തിലെ പൂജാരിയെ ധരിപ്പിക്കുകയും അതനുസരിച്ചു പൂജാരിയുടെ സഹായത്തോടെ ഭ്രാന്തനെ മരുന്നുകഴിപ്പിക്കുകയും ചെയ്തു .മരുന്നു കഴിച്ചുകഴിഞ്ഞ് ഭ്രാന്തന്‍ അനവധി തവണ ഛര്‍ദി ക്കുകയും അതോടെ അയാളുടെ അസുഖം പരിപൂര്‍ണമായും ഭേദപ്പെടുകയും ചെയ്തു. ഈ അത്ഭുത വാര്‍ത്ത കര്‍ണ്ണാ കര്‍ണ്ണകിയും അറിഞ്ഞ് നാടിന്റെ നാനാഭാഗത്തുനിന്നുള്ള നിരവധി ഭകതര്‍ എത്തി മരുന്ന് സേവ നടത്തി രോഗശാന്തി നേടി . അന്നുമുതല്‍ മീനമാസത്തിലെ തിരുവാതിര നാള്‍ ഭഗവാന്റെ ആറാട്ട് ദിവസമൊഴികെ യുള്ള എല്ലാ ദിവസങ്ങളും ഇവിടെ മരുന്നുസേവ നടന്നു വരുന്നു .അന്യ ദേശക്കാരും നാനാജാതി മതസ്ഥരുമായാ നിരവധി ഭക്തജനങ്ങള്‍ മരുന്ന് സേവയുടെ അത്ഭുതഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് . കലാ രംഗത്തും ശാസ്ത്ര രംഗത്തും , അദ്ധ്യാല്‍മിക രംഗത്തും അതി പ്രശസ്തരായ ഒട്ടനവധി വ്യകതികള്‍ ഭഗവാന്റെ തിരുസന്നിധിയില്‍ താമസിച്ചു ഔഷധസേവ നടത്തി സംതൃപ്തരായ മടങ്ങിയിട്ടുണ്ട് . കൊല്ലവര്‍ഷം 1 0 6 8 -ല്‍ തിരുവിതാകൂര്‍ രാജവംശത്തില്‍ നിന്നും ഒരാള്‍ ഇവിടെ വന്ന് മരുന്ന് സേവിച്ചു മടങ്ങിയതായി രേഖകളുമുണ്ട്

ഔഷധ സേവക്കെടുക്കുന്ന ബ്രപ മി പോലെ തോന്നിക്കുന്ന പ്രതേകതരം പച്ചമരുന്ന് ഈ പ്രദേശത്തു മാത്രം കണ്ടുവരുന്ന ഒന്നാണ് ഈ പച്ചമരുന്നിനെ പറ്റി ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ടങ്കിലും രോഗശമനത്തിന് മരുന്നിനുള്ള പ്രസക്തിയെ പറ്റി ഒന്നും തന്നെ വെളിവായിട്ടില്ല . മരുന്നു കഴിച്ചുകഴിഞ്ഞാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഛര്‍ദിയായോ\വയറിളക്കത്താലോ ഉദരം പൂര്‍ണ്ണമായും ശുദ്ധികരിക്കപ്പെടുന്നു .എന്നുള്ളതാണ് ബാഹ്യാ നുഭവം , രോഗ ശാന്തി തിരു നീലകണ്ഠന്റെ പ്ര ഭാവം ഒന്നു കൊണ്ടു തന്നെ. മരുന്നു സേവിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തിരുവിഴ ക്ഷേത്രത്തിന്റെ പരിസര പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു പ്രത്യേക തരം ചെടിയുടെ നീരാണ് ഇടിച്ചു പിഴിഞ്ഞെടുത്ത് പാലില്‍ ചേര്‍ത്ത് പന്തിരടി പൂജക്ക് ദേവന് നിവേദിച്ചു ഔഷധമായി നല്‍കുന്നത് . ശാസ്ത്രിയമായ പഠനങ്ങളില്‍ ഈ ചെടിയുടെ ഔഷധ ഗുണത്തെ സമ്പന്ധിച്ച കണ്ടെത്തലുകള്‍ ഒന്നും തന്നെ ഇല്ല . അതു കൊണ്ട് ശ്രീ മഹാദേവന്റെ പ്രഭാവത്താ ല്‍ ആണ് ഔഷധഗുണം കൈവരുന്നതെന്നാണ് വിശ്വാസം . അതിനാല്‍ തികഞ്ഞ ഭകതിയോടെയും വിശ്വാസത്തോടെയും വേണം ഔഷധ സേവ നടത്തുവാന്‍. കൂടാതെ ഔഷധസേവ ആരംഭിച്ചനാള്‍ മുതല്‍ തുടര്‍ന്നു പോരുന്ന ചില ചിട്ടകളും വ്യവസ്ഥകളും പാലിക്കേണ്ടതായിട്ടുണ്ട് . ഔഷധസേവ നടത്തുന്നയാള്‍ ക്ഷേത്രത്തിലെ ഒരു ദിവസത്തെ എല്ലാ പൂജാദി കര്‍മ്മങ്ങളിലും പങ്കെടുക്കേണ്ടതാണ് . അതിനായി മരുന്ന് സേവിക്കുന്നതിനു തലേന്ന് വൈകിട്ടു നട തുറക്കുന്ന സമയത്തെഎങ്കിലും ക്ഷേത്രത്തില്‍ എത്തിച്ചേരണം . വൈകുന്നേരം നട തുറന്നതിനു ശേഷം നടക്കുന്ന ക്ഷേത്ര ചടങ്ങുകളിലെല്ലാം പങ്കെടുത്തു പ്രാര്‍ത്ഥന നടത്തണം .യക്ഷ്യയമ്മയുടെ നടയില്‍ നടക്കുന്ന കുരുതിയില്‍ നിര്‍ബന്ധമായും പങ്കെടുക്കുകയും പ്രസാദം വാങ്ങി കഴിക്കുകയും വേണം . അതിനു ശേഷം ക്ഷേത്രത്തില്‍ നിന്നു തന്നെ സൗജന്യമായി നല്‍കുന്ന ഭക്ഷണം കഴിച്ചു അവിടെത്തന്നെ വിശ്രമിക്കേണ്ടതാണ് . പിറ്റേന്നു വെളുപ്പിന് ദേഹ ശുദ്ധി വരുത്തി നിര്‍മ്മാല്യ ദര്ശനം നടത്തണം .തുടര്‍ന്ന് ഉച്ചപൂജ ,എതൃത്തപൂജ , ശ്രീ ബലിദാര പന്തിരടി പൂജ എന്നി ചടങ്ങുകളിലും പങ്കെടുത്തു പ്രാത്ഥന നടത്തണം പന്തിരടി പൂജക്ക് നിവേദിച്ച മരുന്ന് ശ്രീകോവിലില്‍ നിന്ന് ഒരോരുത്തര്‍ക്കും മേല്‍ശാന്തി നല്‍കും .മരുന്നുസേവിക്കുന്നവര്‍ നാലമ്പലത്തില്‍ നിന്നും മരുന്നുമായി പുറത്തിറങ്ങി ആനപ്പന്തലില്‍ ദേവന് അഭിമുഖമാ യിരുന്ന് മരുന്ന് സേവിക്കണം .അതിനുശേഷം നാലമ്പലത്തിനു ക്ഷേത്രത്തിനുചുറ്റും പ്രദക്ഷണം വച്ചു കൊണ്ടിരിക്കണം താമസിയാതെ തന്നെ മരുന്ന് സേവിച്ചവര്‍ ഛര്‍ദി ക്കുവാന്‍ തുടങ്ങും. ക്ഷേത്രമതിലുനുള്ളില്‍ തന്നെ ഛര്‍ദിക്കാവുന്നതാണ് , ഓരോ പ്രാവശ്യം പ്രദക്ഷിണം നടത്തി വരുമ്പോഴും ക്ഷേത്രത്തില്‍ നിന്നും ഇളം ചൂടുവെള്ളം നല്‍കി കൊണ്ടിരിക്കും അത് ആവോളം കുടിക്കുകയും വീണ്ടും പ്രദക്ഷിണം തുടരുകയും വേണം . ഉച്ചപൂജക്കു നേദി ക്കുന്ന പാല്‍പായസം ക്ഷേത്രത്തില്‍ നിന്നും നല്‍കുന്നതോടെ ഛര്‍ദില്‍ അവസാനിക്കും. അതിനുശേഷം ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന പ്രസാദങ്ങളും മറ്റു ആഹാരസാധനങ്ങളും ഭക്ഷിക്കാവുന്നതാ ണ് പ്രത്യേകം ശ്രദ്ധവെക്കണ്ട ഒരുകാര്യം മരുന്നുകഴിക്കുന്ന ദിവസം ഉച്ചപൂജക്ക് നിവേദിച്ച പാല്‍പ്പായസം കഴിക്കുന്നതുവരെ ആഹാരനീഹാരദികള്‍ ഒന്നും തന്നെ പാടില്ല എന്നുള്ളതാണ് .ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന തീര്‍ത്ഥവും പ്രസാദം പോലും കഴിച്ചുകൂടാ. മരുന്ന് കഴിച്ചുകഴിഞ്ഞാല്‍ ഛര്‍ദിക്കുകയാണ് പതിവ്.

എന്നാല്‍ ചിലര്‍ക്കൊക്കെ ഛര്‍ദി ലിന് പകരം വയറിളക്കവും ചിലപ്പോള്‍ ഇത് രണ്ടും ഒരുമിച്ചോ ഉണ്ടാകാറുണ്ട് .ഉച്ചപൂജയോടെ ഒരു ദിവസത്തെ ക്ഷേത്രച്ചടങ്ങുകള്‍ എല്ലാം പൂര്‍ത്തീകരിച്ചു കഴിയുന്നു.അതോടെ മരുന്നുസേവിച്ചവര്‍ക്ക് മടങ്ങാവുന്നതാണ്. അന്യ മതസ്ഥര്‍ക്ക് ക്ഷേത്രമതില്‍ കെട്ടിനുള്ളില്‍ പ്രവേശനമില്ലെങ്കിലും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ബാധകമാണ് .മരുന്നും പ്രസാദങ്ങളും ക്ഷേത്രത്തിനു പുറത്തു നല്‍കും , പ്രദക്ഷണം .നടത്തുന്നത് ക്ഷേത്രമതിലിനു പുറത്തുള്ള ആല്‍മരത്തിനു ചുറ്റും ആയിരിക്കണം .

മരുന്നു സേവിക്കുന്നവര്‍ക്ക് ചില താഴെ പറയുന്ന നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട് .
1. മരുന്ന്കഴിക്കുന്നവര്‍ക്ക് 15 വയസ്സ് പൂര്‍ത്തിയായിരിക്കണം
2 .ഗര്‍ഭിണികള്‍ മരുന്ന് സേവിക്കാന്‍ പാടുള്ളതല്ല
3 .ഹൃദ്രോഗികള്‍ മരുന്ന് കഴിക്കുവാന്‍ പാടുള്ളതല്ല .
4 . മരുന്നുകഴിക്കാന്‍വരുന്നയാള്‍ ലഹരി പാനീയങ്ങള്‍ ഉപയോഗിക്കുന്ന ശീലമുള്ള ആളാണ് എങ്കില്‍ മരുന്ന് കഴിക്കുന്നതിന് മുമ്പും പിന്‍പും മുന്ന് ദിവസങ്ങളില്‍ ലഹരിപാനീയങ്ങളും പദാര്‍ത്ഥങ്ങളും ഉപയോഗിക്കാന്‍ പാടില്ല.
5 . മരുന്നു കഴിക്കാന്‍ വരുന്ന ആളിനോടൊപ്പം രക്ഷാകര്‍ത്താവിനെയോ , സഹായി യെയോ നിര്‍ബന്ധമായും കൊണ്ടുവന്നിരിക്കണം.
6 . 15 വയസ്സില്‍ താഴയുള്ളവര്‍ക്കും , മുകളില്‍ പറഞ്ഞ പ്രകാരം രോഗാവസ്ഥയിലുള്ളവര്‍ക്കും മരുന്നിനു പകരമായി ക്ഷേത്രത്തില്‍ നിന്നും മലരും പഴവും നേദിച്ചു നല്‍കുന്നു അത് കഴിച്ചു ഫല സിദ്ധി നേടാവുന്നതാണ് .

മരുന്ന് സേവനടത്തി മടങ്ങുന്നവര്‍ സാധ്യമാകുമ്പോഴൊക്കെ മഹാദേവന്റെ സന്നിധിയില്‍ എത്തി പ്രാര്‍ത്ഥന നടത്തുന്നത് അഭികാമ്യമാണ്മരുന്നു സേവിച്ചതിനു ശേഷം കുറച്ചു ദിവസങ്ങള്‍ എങ്കിലും മല്‍സ്യമാസാദികള്‍ വര്‍ജിക്കുന്നത് നല്ലതുതന്നെ.

Tags: