ഒരാളുടേയും കീഴില്‍ നില്‍ക്കില്ല കേശവന്‍
ആനകളുടെ കാര്യത്തില്‍ തലപ്പൊക്കത്തില്‍ കേമന്‍മാര്‍ക്ക് ആരാധകര്‍ ഏറെയാണ്. തലപ്പൊക്കത്തിന്റെ കാര്യത്തില്‍ മാത്രമല്ല പ്രശസ്തിയുടെ കാര്യത്തിലും ഒന്നാമതായി നിന്ന ഗജവീരനായിരുന്നു ഗുരുവായൂര്‍ കേശവന്‍. 25 ലധികം വര്‍ഷത്തോളം കേശവന്റെ സന്തത സഹചാരിയും ഗുരുവായൂര്‍ കീഴ്ശാന്തിയുമായ നാകേരിമന വാസുദേവന്‍ നമ്പൂതിരി പറയുന്നു.