zharaponnana at Ettumanoor temple

ഏഴരപൊന്നാനയിലെ അര പൊന്നാന ആര് ? Ezharaponnana at Ettumanoor temple

0 minutes read
52 Views

കേരളത്തിലെ കോട്ടയം ജില്ലയിലുള്ള ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴ് വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച പ്രതിമകളാണ് ഏഴരപ്പൊന്നാന എന്ന പേരില്‍ അറിയപ്പെടുന്നത്. ഏഴരപ്പൊന്നാന ദര്‍ശനം വളരെ പുണ്യമായാണ് വിശ്വാസികള്‍ കരുതുന്നത്. പ്ലാവിന്‍ തടിയില്‍ നിര്‍മ്മിച്ച ഈ ആനകളെ സ്വര്‍ണപാളികള്‍ ഉപയോഗിച്ച് പൊതിഞ്ഞിരിക്കുന്നു. വലിയ ആനകള്‍ക്ക് രണ്ടടിയും ചെറിയ ആനയ്ക്ക് ഒരടിയുമാണ് ഉയരം. ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളായ കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിനാണ് കീര്‍ത്തികേട്ട ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ്. അന്ന് ഏറ്റുമാനൂര്‍ തേവര്‍ ക്ഷേത്ര മതില്‍ക്കകത്തെ പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തില്‍ ഏഴരപ്പെന്നാന ദര്‍ശനം നല്‍കി എഴുന്നള്ളിയിരിക്കുന്നു.

ഐതിഹ്യ പ്രകാരം അഷ്ടദിക്ക് ഗജങ്ങളെയാണ് ഏഴരപ്പൊന്നാനകള്‍ പ്രതിനിധീകരിക്കുന്നത്. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൌമന്‍, വാമനന്‍ എന്നിവയാണ് ഈ ദിക്ക്ഗജങ്ങള്‍. വാമനന്‍ രൂപത്തില്‍ ചെറുതായതിനാല്‍ അരപൊന്നാനയാകുകയാണ് ഉണ്ടായതെന്നാണ് വിശ്വാസം. .

തിരുവിതാംകൂര്‍ മഹാരാജാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് ക്ഷേത്രത്തിന് ആനകള്‍ കാഴ്ചവച്ചത്. ഉത്സവ ദിനത്തില്‍ ക്ഷേത്രത്തിലെ ആസ്ഥാന മണ്ഡപത്തില്‍ അര്‍ദ്ധരാത്രി 12 മണിക്കാണ് ഏഴരപ്പൊന്നാന ദര്‍ശനം്. ഏഴരപ്പൊന്നാന ദശര്‍നത്തിലൂടെ സര്‍വ്വൈശ്വര്യവും സിദ്ധിക്കുമെന്നാണ് വിശ്വാസം. കുംഭമാസത്തിലെ രോഹിണിനാളില്‍ അര്‍ധരാത്രി ഭഗവാന്‍ ശരഭമൂര്‍ത്തിയായി എത്തി ഇന്ദ്രന്റെ ബ്രഹ്മഹത്യാപാപം തീര്‍ത്തുവെന്നാണ് വിശ്വാസം.