Trichambaram Sree Krishna Temple

ഇവിടെ നിര്‍മ്മാല്യദര്‍ശനം ശുഭകരമല്ല

0 minutes read
28 Views

കണ്ണൂര്‍ നഗരത്തില്‍നിന്നും നിന്നും ഏകദേശം 20 കിലോമീറ്റര്‍ ദൂരെയാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം സ്തിഥി ചെയ്യുന്നത്. തളിപ്പറമ്പ് പട്ടണത്തിന് അടുത്താണ് ഈ ക്ഷേത്രം. പരബ്രഹ്മസ്വരൂപനായ ശ്രീകൃഷ്ണ പരമാത്മാവ് ആണ് മുഖ്യ പ്രതിഷ്ഠ.
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കംസവധത്തിനുശേഷമുള്ള കൃഷ്ണന്‍ ആണ്. രൗദ്രഭാവത്തില്‍ കിഴക്കോട്ട് ദര്‍ശനമായായുള്ള വിഗ്രഹത്തിന് ഏകദേശം നാലടിക്കും അഞ്ചടിക്കും ഇടയില്‍ ഉയരമുണ്ട്. രണ്ടുകൈകളേയുള്ളൂ ഇതിന്.

മറ്റു ക്ഷേത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇവിടെ നിര്‍മ്മാല്യദര്‍ശനം ശുഭകരമല്ല എന്ന് വിശ്വാസം. കംസവധത്തിനുശേഷം രൗദ്രഭാവത്തിലുള്ള കൃഷ്ണനായതിനാല്‍ നട തുറക്കും മുമ്പേ തിടപ്പള്ളി തുറന്ന് നിവേദ്യം തയ്യാറാക്കുന്നു. കയ്യില്‍ നിവേദ്യവും പിടിച്ചാണ് മേല്‍ശാന്തി നട തുറക്കുന്നത്. അഭിഷേകം കഴിഞ്ഞാല്‍ ഉടനെത്തന്നെ നിവേദ്യം നടത്തണം. നിര്‍മ്മാല്യദര്‍ശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രമാണ് തൃച്ചംബരം.

Trichambaram Sree Krishna Temple

ക്ഷേത്രത്തിന്റെ നടയിലെ മതിലുകളിലുള്ള ശില്പങ്ങളും ചുവര്‍ച്ചിത്രങ്ങളം അതിമനോഹരമാണ്. നാലമ്പലത്തിനുള്ളില്‍ കന്നിമൂലയില്‍ ഗണപതി, ഇടത്ത്ഭാഗത്തായി വിഷ്വക്സേനനെന്ന പരിചാരകന്‍, വടക്കുപടിഞ്ഞാറേ മൂലയില്‍ ശിവന്‍, ക്ഷേത്രമുറ്റത്ത് നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ദുര്‍ഗ്ഗ, തെക്കുപടിഞ്ഞാറേ മൂലയില്‍ ശാസ്താവ് തുടങ്ങിയ ഉപദേവതകള്‍ കുടികൊള്ളുന്നു. ക്ഷേത്രത്തിനു ചുറ്റും മൂന്നു കുളങ്ങള്‍ ഉണ്ട്. ശങ്കരനാരായണ സങ്കല്പത്തിലും ക്ഷേത്രത്തില്‍ ആരാധന നടത്തുന്നു.