ആദിയോഗി ശിവ പ്രതിമ
ആത്മീയാചാര്യന്‍ ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ അര്‍ദ്ധകായ പ്രതിമയാണ് ആദിയോഗി ശിവ പ്രതിമ. പശ്ചിമഘട്ടത്തിന്റെ സമീപത്ത് വെള്ളിയാങ്കിരി മലനിരകളുടെ താഴ്വരയിലാണ് ഈ പ്രതിമ സ്ത്ഥി ചെയ്യുന്നത്. 112.4 അടി ഉയരമുള്ള ഈ പ്രതിമ പൂര്‍ണ്ണമായും സ്റ്റീലില്‍ തീര്‍ത്തതാണ്. കോയമ്പത്തൂരില്‍നിന്നും ഏകദേശം 30 കിമി അകലെയാണ് ഇഷ സെന്റര്‍ സ്ത്ഥി ചെയ്യുന്നത്. 2017 ഫെബ്രുവരി 24 ന് മഹാശിവരാത്രി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശിവ പ്രതിമ അനാവരണം ചെയ്തത്