ഏഴരപ്പൊന്നാന ദർശനം, Ezhara Ponnana, Ettumanoor Sree Mahadeva
Ettumanoor Mahadeva Temple Festival 2025 – Ezharaponnana, Arattu i2025
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ അമൂല്യവും അപൂര്വവുമായ കാഴ്ചയയാണ് ഏഴരപ്പെന്നാന ദര്‍ശനം. കൊടിയേറി എട്ടാം ഉത്സവ ദിനമായ കുംഭത്തിലെ രോഹിണി നാളില്‍ ഏഴരപ്പൊന്നാന ദര്‍ശനം . ഏഴ് വലിയ ആനകളുടെയും ഒരു ചെറിയ ആനയുടെയും സ്വര്‍ണ്ണത്തിലുള്ള പൂര്‍ണ്ണരൂപത്തിലെ പ്രതിമകളാണ് ഏഴരപ്പൊന്നാന കൊണ്ട് ഉദ്ദേശിക്കുന്നത്. അര്‍ദ്ധരാത്രി പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തില്‍ നിന്നുള്ള എഴുന്നള്ളിപ്പോടെയാണ് ഏഴരപ്പെന്നാന ദര്‍ശനം നടക്കുക.

പ്ലാവിന്‍ നിര്‍മ്മിച്ച ഈ ആനകളെ എട്ടര മാറ്റുള്ള സ്വര്‍ണം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഏഴരപ്പൊന്നാനകള്‍ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു. ഐരാവതം, പുണ്ഡീരകം, കൗമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൗമന്‍, വാമനന്‍ എന്നിവയാണ് ദിക്ക്ഗജങ്ങള്‍. ഇതില്‍ വാമനരൂപം ചെറുത് എന്ന് കണക്കാക്കിയാണ് അര എന്ന സങ്കല്‍പ്പത്തില്‍ ചെറിയ ആന രൂപം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മാര്‍ത്താണ്ഡവര്‍മ്മ വടക്കുംകൂര്‍ രാജ്യം ആക്രമിച്ചപ്പോള്‍ ഏറ്റുമാനൂര്‍ ക്ഷേത്രം സ്വത്തുകള്‍ക്കും സങ്കേതത്തിനും ധാരാളം നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഇതേതുടര്‍ന്ന് ഏറ്റുമാനൂരപ്പന്റെ അനിഷ്ടം ഭയന്ന് പ്രായശ്ചിത്തമായി മഹാരാജാവ് നടയ്ക്കു വച്ചതാണ് ഈ ഏഴരപ്പൊന്നാനകള്‍ എന്നാണ് വിശ്വാസം.
തിരുവുത്സവ സമയത്ത് ഏഴരപ്പൊന്നാന ദര്‍ശനം നടത്താന്‍ കഴിയുന്നത് ഭാഗ്യമായി കണക്കാക്കപ്പെടുന്നു. ജീവിതത്തിലെ അനിഷ്ട കാലങ്ങള്‍ക്ക് ശമനം ഉണ്ടാകുകയും ഭാവിയില്‍ സമൃദ്ധിയും സമാധാനവും നിറഞ്ഞ ജീവിതം ഉണ്ടാകുകയും ചെയ്യും എന്നാണ് വിശ്വസിക്കപ്പെടുന്നത്.